പോക്‌സോ കേസ് പ്രതിയുടെ വീടിനു തീയിട്ടു

കോഴിക്കോട്: പയ്യോളിയില്‍ പോക്‌സോ കേസ് പ്രതിയുടെ വീടിനു തീയിട്ടു.
പുലര്‍ച്ചെ ഒരു മണിയോടെയാണ് തീ ഇട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ വൈകിട്ടായിരുന്നു പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതില്‍ പോക്‌സോ കേസിലെ പ്രതിയായ മജീദിനെ പോലിസ് കസ്റ്റഡിയിലെടുത്തത്.

പുലര്‍ച്ചെ മജീദിന്റെ വീട്ടില്‍ നിന്ന് ഓട് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് അയല്‍വാസികളാണ് പോലീസില്‍ വിവരം അറിയിച്ചത്.
പോലീസും ഫയര്‍ഫോഴ്സും എത്തിയാണ് തീ അണച്ചത്. പോക്‌സോ കേസിലെ പ്രതിയായ മജീദിനെ ഇന്നലെ രാത്രി പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഒറ്റയ്ക്കായിരുന്നു പ്രതി വീട്ടില്‍ താമസിച്ചിരുന്നത്.

രണ്ടര സന്റിലെ ഓട് മേഞ്ഞ വീടാണിത്. ഒരു ഭാഗം മേല്‍ക്കൂര ഉള്‍പ്പെടെ കത്തി നശിച്ചിട്ടുണ്ട്. ഉള്ളിലെ അലമാരയില്‍ വസ്ത്രങ്ങളും, സാധനങ്ങളും പൂര്‍ണമായും കത്തി നശിച്ചു.

പയ്യോളി ഇന്‍സ്പെക്ടര്‍, SI എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍ സ്വീകരിച്ചു.

 

Share news
error: Content is protected !!
Scroll to Top