ഭര്‍ത്താവിനെ തേടി കാമുകിയെത്തി; മുന്‍കാമുകിയുമായുള്ള ഭര്‍ത്താവിന്റെ വിവാഹം നടത്തിക്കൊടുത്ത് ഭാര്യ

വിശാഖപട്ടണം: തിരുപ്പതിയില്‍ ഒരു സ്ത്രീ തന്റെ ഭര്‍ത്താവിനെ മുന്‍ കാമുകിക്ക് വിവാഹം കഴിച്ച് നല്‍കി. തിരുപ്പതി ജില്ലയിലെ ഡക്കിലിയിലെ അംബേദ്കര്‍ നഗറിലാണ് സംഭവം.

സോഷ്യല്‍ മീഡിയ റീല്‍സ് താരമാണ് അംബേദ്കര്‍ നഗര്‍ സ്വദേശിയായ കല്ല്യാണ്‍. സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട കടപ്പ സ്വദേശി വിമലയെ കല്ല്യാണ്‍ വിവാഹം കഴിച്ചു. ഇവരും ഒരു റീല്‍സ് താരമാണ്. എന്നാല്‍ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ വിശാഖപട്ടണത്തില്‍ നിന്നും നിത്യശ്രീ എന്ന പെണ്‍കുട്ടി വിമലയെ തേടി എത്തി.

കല്യാണിന്റെ മുന്‍ കാമുകിയാണ് താനെന്നും ചില പ്രശ്‌നങ്ങളുടെ പേരില്‍ പിരിയേണ്ടി വന്നുവെന്നും പറഞ്ഞു. കല്യാണുമായുള്ള പ്രണയബന്ധം വേര്‍പിരിഞ്ഞെങ്കിലും നിത്യശ്രീ വേറെ വിവാഹം കഴിച്ചിരുന്നില്ല. കല്യാണിനെ പിരിയാന്‍ സാധിക്കില്ലെന്ന് നിത്യശ്രീ വിമലയോട് പറഞ്ഞു. നിത്യശ്രീയുടെ ആവശ്യം കേട്ട വിമല ഒരു നിര്‍ണ്ണായക തീരുമാനം എടുത്തു.

നിത്യശ്രീയെ കല്ല്യാണുമായി ഒന്നിപ്പിക്കാന്‍ വിമലയുടെ തീരുമാനിച്ചു. എന്നാല്‍ ഇത് ബന്ധുക്കള്‍ എതിര്‍ത്തു. എതിര്‍പ്പ് വകവെക്കാതെ വിമല തന്നെ മുന്‍കയ്യെടുത്ത് വിവാഹ ഒരുക്കങ്ങള്‍ നടത്തി. കഴിഞ്ഞ ദിവസം ഡക്കിളിയിലെ ക്ഷേത്രത്തില്‍വച്ച് കല്യാണിന്റെയും നിത്യശ്രീയുടെയും വിവാഹം കഴിഞ്ഞു. വിവാഹം കഴിഞ്ഞ് മൂവരും ഒരുമിച്ച് ജീവിക്കാമെന്ന് വിമല തീരുമാനിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

 

Share news
error: Content is protected !!
Scroll to Top