കോഴിക്കോട്: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിരുദ വിദ്യാര്‍ത്ഥി മരിച്ചു. താമരശ്ശേരി പരപ്പന്‍പോയില്‍ മുക്കിലമ്പാടിയില്‍ ഷുഹൈബ് (20) ആണ് മരണപ്പെട്ടത്. ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ മാസം ജൂലൈ 17നാണ് ഷുഹൈബ് സഞ്ചരിച്ച ബൈക്ക്
കുന്ദമംഗലത്തുവെച്ച് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഇടിച്ച് തലക്ക് ഗുരുതരമായി പരിക്കേറ്റത്. സി കെ സുലൈമാന്റെയും സലീനയുടെയും മകനാണ്. സഹോദരങ്ങള്‍: ഷമീം, ഷഫീക്, ഷെസ. കുന്ദമംഗലം ആര്‍ട്‌സ് കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ഷുഹൈബ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



