താനൂര്‍: ബേക്കറിയില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍.താനൂര്‍ ജ്യോതി കോളനി യില്‍ കുറ്റിക്കാട്ടില്‍ അഹമ്മദ് അസ്‌ലം(24) ആണ് പിടിയിലായത്.
താനാളൂര്‍ പകരയില്‍ അധികാരത്തു അഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള അസ്‌ലം സ്‌റ്റോര്‍ എന്ന ബേക്കറിയിലാണ് കഴിഞ്ഞ 16 ാം തിയതി പുലര്‍ച്ചെ പ്രതി മോഷണം നടത്തിയത്. ഓട്ടോഡ്രൈവര്‍ ആയ പ്രതി രാത്രി മുഖം മറച്ചു കടയുടെ ഗ്രില്‍ തകര്‍ത്ത് അകത്തു കയറി 35000രൂപ വിലവരുന്ന ബക്കറി സാധനങ്ങളും ചോക്‌ളേറ്റുകളും മോഷണം നടത്തി ഓട്ടോയില്‍ കയറ്റി കൊണ്ട് പോകുകയായിരുന്നു. ഓട്ടോയിലാണ് മോഷ്ടാവ് എത്തിയതെന്ന് മനസിലാക്കിയ പോലീസ് ഇരുനൂറോളം ഓട്ടോറിക്ഷകള്‍ പരിശോധനടത്തുകയും തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ മോഷ്ടാവിനെ പിടികൂടുകയുമായിരുന്നു.
എസ് ഐ കൃഷ്ണ ലാല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസിര്‍ മാരായ സലേഷ്, മുഹമ്മദ് കുട്ടി, സി പി ഒ മാരായ അഭിലാഷ്, ലിബിന്‍, അനൂപ് എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും



