ബിരുദ പ്രവേശനം 2025 ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

HIGHLIGHTS : Undergraduate Admission 2025 First Allotment Published

2025 – 2026 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശന വിഭാഗം വെബ്‌സൈറ്റിലെ സ്റ്റുഡന്റസ് ലോഗിനില്‍ അലോട്ട്‌മെന്റ് പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്‍ഡേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കേണ്ടതാണ്. മാന്‍ഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / ഒ.ഇ.സി. / മറ്റ് സംവരണ വിഭാഗക്കാര്‍ 145/- രൂപ, മറ്റുള്ളവര്‍ 575/- രൂപ. ഫീസടച്ചവര്‍ സ്റ്റുഡന്റസ് ലോഗിനില്‍ മാന്‍ഡേറ്ററി ഫീസ് രസീത് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഫീസ് അടയ്ക്കുന്നതിനുള്ള ലിങ്ക് ജൂണ്‍ 25-ന് വൈകീട്ട് അഞ്ചു മണി വരെ ലഭ്യമാകും.

നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ ഫീസടയ്ക്കാത്തവര്‍ക്ക് നിലവില്‍ ലഭിച്ച അലോട്ട്‌മെന്റ് നഷ്ടമാകുന്നതും തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ നിന്ന് പുറത്താകുന്നതുമായിരിക്കും. ലഭിച്ച ഓപ്ഷനില്‍ തൃപതരായവര്‍ ഹയര്‍ ഓപ്ഷനുകള്‍ പരിഗണിക്കേണ്ടതില്ലെങ്കില്‍ ജൂണ്‍ 24-ന് വൈകീട്ട് അഞ്ചു മണിക്ക് മുന്‍പായി ഹയര്‍ ഓപ്ഷന്‍ ക്യാന്‍സലേഷന്‍ സൗകര്യം ഉപയോഗിച്ച് മറ്റ് ഓപ്ഷനുകള്‍ റദ്ദ് ചെയ്യേണ്ടതാണ്.

ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തുന്ന പക്ഷം പ്രസ്തുത ഹയര്‍ ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് അലോട്ട്‌മെന്റ് ലഭിച്ചാല്‍ ആയത് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുന്‍പ് ലഭിച്ച അലോട്ട്‌മെന്റ് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃ സഥാപിച്ച് നല്കുന്നതുമല്ല. ഹയര്‍ ഓപ്ഷനുകള്‍ ഭാഗികമായയോ പൂര്‍ണമായോ റദ്ദ് ചെയ്യാവുന്നതാണ്. കോളേജ്, കോഴ്‌സ് എന്നിവ പുനഃ ക്രമീകരിക്കുന്നതിനോ പുതിയ കോളേജോ കോഴ്സുകളോ കൂട്ടിച്ചേര്‍ക്കുന്നതിനോ ഈ അവസരത്തില്‍ സാധിക്കുന്നതല്ല.

ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്യുന്നവര്‍ പുതുക്കിയ അപേക്ഷയുടെ പകര്‍പ്പ് എടുത്ത് സൂക്ഷിക്കേണ്ടതാണ്. രണ്ടാം അലോട്ട്‌മെന്റിന് ശേഷം മാത്രമെ വിദ്യാര്‍ഥികള്‍ പ്രവേശനം നേടേണ്ടതുള്ളൂ. വിശദ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍ https://admission.uoc.ac.in/ . ഫോണ്‍: 0494 2407016, 7017.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!