
പരപ്പനങ്ങാടി:നഗരസഭ 39-ാം ഡിവിഷനിലെ 46-ാം നമ്പർ ഉമ്മാക്യഉമ്മ സ്മാരക സ്മാർട്ട് അങ്കണവാടി നഗരസഭ ചെയർമാൻ പി.പി ഷാഹുൽഹമീദ് ഉദ്ഘാടനം ചെയ്തു.
കൗൺസിലർ പി.വി മുസ്തഫ അധ്യക്ഷനായി. വർഷങ്ങളോളം വാടക കെട്ടിടത്തിൽ പ്രവർത്തിത്തിച്ചിരുന്ന അങ്കൺവാടിക്ക് വേണ്ടി മുൻ നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഡിവിഷൻ കൗൺസിലറുമായ പി.വി മുസ്തഫയും കുടുംബവും സൗജന്യമായി വിട്ടുനൽകിയ ഭൂമിയിലാണ് മാതാവ് ഉമ്മാക്യഉമ്മയുടെ പേരിൽ നഗരസഭ കെട്ടിടം നിർമിച്ചത്. അങ്കണവാടിയുടെ നിർമാണത്തിലും മറ്റും പ്രവർത്തിച്ചവരെ ആദരിച്ചു. വൈസ് ചെയർപേഴ്സൺ ബി.പി ഷാഹിദ മുഖ്യപ്രഭാഷണം നടത്തി. നവാസ് കൂരിയാട് മോട്ടിവേഷൻ ക്ലാസെടുത്തു.
സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ സി. നിസാർ അഹമ്മദ്, വി.കെ സുഹറ ടീച്ചർ, പി.കെ ഖൈറുന്നിസ താഹിർ, എ.സീനത്ത് ആലിബാപ്പു, കൗൺസിലർമാരായ എ.ഉസ്മാൻ, കെ.ഷഹർബാനു, ഒ.സുമി റാണി, ഐ.സി.ഡി.എസ് സൂപ്പർവൈസർ പങ്കജ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കൗൺസിലർമാർ ഉദ്യോഗസ്ഥർ സംബന്ധിച്ചു. കുട്ടികളുടെയും മറ്റും വിവിധ കലാപരിപാടികൾ അരങ്ങേറി.




