ഉലക നായകന്‍ കമല്‍ ഹാസന് ഇന്ന് 70-ാം പിറന്നാള്‍. ; സര്‍പ്രൈസ് ഒരുക്കി ‘തഗ് ലൈഫ്’ നിര്‍മ്മാതാക്കള്‍

ചെന്നൈ : ഉലക നായകന്‍ കമല ഹാസന് ഇന്ന് 70-ാം പിറ ന്നാള്‍. ഇന്ത്യന്‍ സിനിമയില്‍ 64വര്‍ഷം പിന്നി ട്ട ബഹുമുഖ പ്രതിഭയായ താരം മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയ പാര്‍ടിയുടെ സ്ഥാപകനേതാവാണ്. നാലു ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാ ക്കി.1960ല്‍ കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കമലിന് മികച്ച ബാലതാരത്തിനു ള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടു ണ്ട്. മികച്ച വിദേശ ഭാഷാ ചിത്രത്തി നുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന് ഇന്ത്യ യില്‍ നിന്ന് സമര്‍പ്പിച്ച ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കമല്‍ ചിത്രങ്ങ ളാണ്. സിനിമയില്‍ നിരന്തരം മൗ ലികമായ പരീക്ഷണം നടത്തുന്ന താരം നിര്‍മാതാവ് എന്ന നിലയി ലും വേറിട്ട സിനിമകളുടെ ഭാഗമാ കുന്നു.

കവി, ഗാനരചയിതാവ്, തി രക്കഥാകൃത്ത് എന്നീ നിലകളിലും ശ്രദ്ധേയന്‍. മണിരത്‌നം ഒരുക്കു ന്ന തഗ് ലൈഫ് എന്ന ചിത്രമാണ് ഇനി വരാനിരിക്കുന്നത്. ഉലക നായകന്റെ 70-ാം പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ആരാധകര്‍. മണിരത്നം സംവിധാനം ചെയ്യുന്ന കമല്‍ ഹാസന്‍ നായകനായ ”തഗ് ലൈഫ്” ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഒരു പെന്‍സില്‍ സ്‌കെച്ച് പോസ്റ്റര്‍ അടുത്തിടെ പുറത്തുവന്നിരുന്നു. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും മദ്രാസ് ടാക്കീസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഒരു ഗ്യാങ്സ്റ്റര്‍ ഡ്രാമയായാണ് ഒരുങ്ങുന്നത്.

കമല്‍ ഹാസന്റെ പിറന്നാളിനോടനുബന്ധിച്ച് ആരാധകര്‍ക്കായി സര്‍പ്രൈസ് ഒരുക്കിയിരിക്കുകയാണ് തഗ് ലൈഫ്‌ന്റെ അണിയറപ്രവര്‍ത്തകര്‍. കമല്‍ ഹാസന്റെ കഥാപാത്രത്തെ അനാവരണം ചെയ്യുന്ന ഗ്ലിംപ്‌സ് വിഡിയോ ആയിരിക്കും പുറത്തുവരികയെന്നാണ് വിവരം.

ചിത്രത്തില്‍ മറ്റു താരങ്ങളായി എത്തുന്നത് ജയം രവി, തൃഷ, അഭിരാമി, നാസര്‍ എന്നിവരാണ്. എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top