ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സക്കും മാഞ്ചസ്റ്ററിനും തോല്‍വി; ബയേണിനും ചെല്‍സിക്കും യുവന്റസിനും ജയം

Champions League: Defeat to Barcelona and Manchester United; Victory for Bayern, Chelsea and Juventus

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് തുടക്കമിട്ടുക്കൊണ്ട് വമ്പന്മാര്‍ കളത്തിലിറങ്ങി. ഗ്രൂപ്പ് ഇയില്‍ സ്പാനിഷ് കരുതതരായ എഫ്‌സി ബാഴ്‌സലോണയും ഗ്രൂപ്പ് എഫില്‍ മാഞ്ചസ്റ്ററും തോറ്റു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കാണ് ബാഴ്‌സയെ തകര്‍ത്തത്. ലെവന്‍യോസ്‌കി ഇരട്ട ഗോളും മുള്ളര്‍ ഒരു ഗോളും ബയേണിനായി നേടി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

സ്വിസ് ക്ലബ് യങ് ബോയ്‌സിനോടാണ് ക്രസ്റ്റിയാനോയുടെ മാഞ്ചസ്റ്റര്‍ പരാജയപ്പെട്ടത്. 13-ാം മിനിറ്റില്‍ തന്നെ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്ററിനായി ആദ്യ ഗോള്‍ നേടിയെങ്കിലും യങ് ബോയിസ് രണ്ടു ഗോള്‍ തിരിച്ചടിച്ച് മത്സരം സ്വന്തമാക്കി. മത്സരത്തിന്റെ അധികസമയത്തായിരുന്നു യങ് ബോയ്‌സിന്റെ വിജയ ഗോള്‍.

ഗ്രൂപ്പ് എച്ചില്‍ റഷ്യന്‍ ക്ലബ് സെനീതിനെതിരെ ഏക പക്ഷീയമായ ഒരു ഗോളിന് ചെല്‍സി പരാജയപ്പെടുത്തി. ലുക്കാക്കുവാണ് ചെല്‍സിക്കായി വല ചലിപ്പിച്ചത്. ഗ്രൂപ്പ് ജിയില്‍ സെവിയ-റെഡ്ബുള്‍ സാല്‍സ്ബര്‍ഗ് മത്സരം ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.

ഗ്രൂപ്പ് എഫിലെ വിയ്യാറയല്‍-അറ്റ്‌ലാന്റ മത്സരം രണ്ടു ഗോളുകള്‍ വീതം നേടി സമനിലയിലായി. ഗ്രൂപ്പ് എച്ചില്‍ യുവാന്റസ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മാല്‍മോയെ തകര്‍ത്തു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •