അമേരിക്കന്‍ സിനിമയില്‍ താരമായി തിരുവമ്പാടിക്കാരന്‍

കോഴിക്കോട്: അമേരിക്കന്‍ സസ്‌പെന്‍സ് ത്രില്ലര്‍ ഇംഗ്ലീഷ് ഫീച്ചര്‍ ഫിലിം ‘സ്‌പോക്കണ്‍’ ആമസോണ്‍ പ്രൈമില്‍ ഓടുമ്പോള്‍ തിരുവമ്പാടിക്കാര്‍ അഭിമാനത്തിലാണ്. സിനിമയിലെ ‘ടൈലര്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് തമ്പലമണ്ണ തോണിപ്പാറയിലെ ആന്റണിയുടെയും ഡെയ്സിയുടെയും മകന്‍ എബിനാണ്. കുട്ടിക്കാലം മുതലുള്ള കലാഭിരുചി വളര്‍ന്ന് അമേരിക്കന്‍ വെള്ളത്തിരയില്‍ നിറയുകയാണ് ‘ഈ മലയാളിപ്പയ്യന്‍’.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ടെനില്‍ റാന്‍സം രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയില്‍ നായികാ കഥാപാത്രമായ ലെനയോട് അഭിനിവേശമുള്ള സംഗീതജ്ഞനായാണ് എബിന്‍ അഭിനയിക്കുന്നത്. കെവിന്‍ സ്റ്റീവന്‍സണ്‍ സംവിധാനംചെയ്ത ‘ബട്ടര്‍ഫ്‌ലൈസ്’ എന്ന ഇംഗ്ലീഷ് സിനിമയും റിലീസ് ചെയ്യാനുണ്ട്. അമേരിക്കയില്‍ എന്‍ജിനിയറായ എബിന് ഏറ്റവും പ്രിയം അഭിനയംതന്നെ.

പഠിച്ചതും വളര്‍ന്നതും ചെന്നൈയിലാണ്. വിദ്യാലയ കലാവേദികളില്‍ നൃത്തം, നാടകം, മിമിക്രി തുടങ്ങിയ കലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
എന്‍ജിനിയറിങ് പഠനത്തിനിടയില്‍ നൂറിലേറെ മലയാളം, തമിഴ്, ഇംഗ്ലീഷ് പടങ്ങള്‍ക്കും കാര്‍ട്ടൂണുകള്‍ക്കും ഡബ്ബിങ്ങും തിരക്കഥയും എഴുതിയാണ് സിനിമാലോകത്തേക്കുള്ള വരവ്. എംടെക് പഠനത്തിന് അമേരിക്കയില്‍ എത്തി.

അഭിനയമോഹം പൂര്‍ത്തീകരിക്കാന്‍ ലോസാഞ്ചലസിലെ ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയിലും പഠിച്ചു. ഓഡിഷനില്‍ പങ്കെടുത്താണ് സ്‌പോക്കണ്‍ സിനിമയിലെത്തിയത്. മലയാള സിനിമയില്‍ അവസരം കിട്ടിയാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും എബിന്‍ പറയുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •