താനൂരില്‍ അലമാര കമ്പനിയില്‍ തീപിടുത്തം

താനൂര്‍ ;താനൂര്‍ പാണ്ടിമുറ്റത്തിനടുത്ത് അലമാര കമ്പനിയില്‍ തീപിടുത്തം.
പാണ്ടിമുറ്റം – താനാളൂര്‍ റോഡില്‍ കൈതപ്പുറം അലമാര കമ്പനിയിലെ വെല്‍ഡിങ് സെറ്റിനാണ് തീ പിടിച്ചത്. തീ കത്തുന്നത് കണ്ട സമീപവാസികള്‍ തീയണയ്ക്കാന്‍ ശ്രമം നടത്തി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

താനൂര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ രാജേന്ദ്രനാഥിന്റെ നേതൃത്വത്തിലെത്തിയ സംഘം ഇടപെട്ടതിനെ തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായി. ആളപായമില്ല.

സുരക്ഷാ വീഴ്ചകള്‍ പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ നല്‍കി.

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •