ഗ്രന്ഥശാല ദിനത്തില്‍ നവജീവന്‍ വായനശാലക്ക് പുസ്തകം കൈമാറി വിദ്യാര്‍ത്ഥിനി

പരപ്പനങ്ങാടി ഗ്രന്ഥശാല ദിനത്തില്‍ ചിറമംഗലം നവജീവന്‍ വായനശാലക്ക് പുസ്തകങ്ങള്‍ കൈമാറി പ്ലസ്ടു വിദ്യാര്‍ത്ഥിനി. വായനശാല അംഗം കൂടിയായ നിള വി.കെ യാണ് വായനശാലക്ക് പുസ്തകങ്ങള്‍ കൈമാറിയത്. വായനശാല പ്രസിഡണ്ട് സനില്‍ നടുവത്ത്, സിക്രട്ടറി റോഷ്‌നി വി.പി, കമ്മറ്റി അംഗങ്ങളായ വിനോദ് കുമാര്‍ തള്ളശ്ശേരി, ഹരീഷ് തുടിശ്ശേരി, മനീഷ്.കെ.പി എന്നിവര്‍ ചേര്‍ന്ന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

1945 സെപ്റ്റംബര്‍ 14 ന് പി കെ മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ വിളിച്ചുകൂട്ടിയ അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സമ്മേളനത്തിന്റെ തുടര്‍ച്ചയായാണ് കേരളത്തിലെ ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ട് ഇന്നത്തെ ലൈബ്രറി കൗണ്‍സില്‍ രൂപപ്പെട്ടു വരുന്നത്.

അതുകൊണ്ടു തന്നെ കേരളത്തില്‍ സംഘടിത ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച സെപ്റ്റംബര്‍ 14 ഗ്രന്ഥശാല ദിനമായി ആചരിക്കുന്നു.
പുസ്തകങ്ങള്‍ സമാഹരിച്ചും പതാക ഉയര്‍ത്തിയുമൊക്കെയാണ് ഗ്രന്ഥശാലകള്‍ ഈ ദിനം ആചരിക്കുന്നത്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •