Section

malabari-logo-mobile

ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

HIGHLIGHTS : Chennai: Tamil Nadu Chief Minister MK Stalin's son, DMK Youth Wing Secretary and actor Udayanidhi Stalin was sworn in as Minister today.

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും ഡിഎംകെ യൂത്ത് വിങ് സെക്രട്ടറിയും നടനുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു .രാവിലെ 9.30 ന് രാജ്ഭവനിലെ ദര്‍ബാര്‍ ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത് .
ഗവര്‍ണര്‍ ആര്‍ എന്‍ രവി സത്യവാചകം ചൊല്ലിക്കൊടുത്തു .

ചെപ്പോക്കില്‍ നിന്നുള്ള എംഎല്‍എയായ ഉദയനിധി കായിക വകുപ്പ് മന്ത്രിയാണ് സ്ഥാനം ഏല്‍ക്കുക .

sameeksha-malabarinews

ഉദയനിധി കൂടി മന്ത്രിസഭയില്‍ എത്തുന്നതോടെ തമിഴ്‌നാട് മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം 34 ആയി ഉയരും മുഖ്യമന്ത്രി സ്റ്റാലിനുള്‍പ്പെടെ ആകുമ്പോള്‍ എണ്ണം 35 ആകും.

തമിഴ്‌നാട് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരില്‍ മൂന്നാമനാണ് 45കാരനായ ഉദയനിധി.37 വയസുള്ള വിനോദസഞ്ചാര വകുപ്പ് മന്ത്രി ഡോ.മതിവേന്ദനാണ് ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി.

2008 ലാണ് സിനിമാ നിര്‍മ്മാതാവായ് ഉദയനിധി സ്റ്റാലിന്‍ സിനിമാമേഖലയില്‍ എത്തുന്നത്.

വിജയ്-തൃഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ കുരുവി ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം.
2012 പുറത്തിറങ്ങിയ ഒരു കല്‍ ഒരു കണ്ണാടി എന്ന സിനിമയിലൂടെയാണ് അദ്ദേഹം നടന്‍ ആകുന്നത് .തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അദ്ദേഹം വേഷം ഇടുകയും ചെയ്തിട്ടുണ്ട്

2021 ആരാണ് ഡിഎംകെ സ്ഥാനാര്‍ത്ഥിയായി ആദ്യമായി ഉദയനിധി മത്സരിക്കുന്നത്.മുത്തച്ഛന്‍ ആയ കരുണാനിധിയുടെ മണ്ഡലമായ തേപ്പ് കതിരു വള്ളി എംഎല്‍എയാണ് ഉദയനിധി സ്റ്റാലിന്‍

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!