വള്ളിക്കുന്ന്:വള്ളിക്കുന്ന് പഞ്ചായത്ത് 16ാം വാര്‍ഡ് കൊങ്ങം ബസാര്‍ – ബുര്‍ജ് ബസാര്‍ റോഡിന്റെ ശോചനീയ അവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ സമരം സംഘടിപ്പിച്ചു.
പരിപാടി ലീഗ് നിയോജക മണ്ഡലം സെക്രട്ടറി പി.പി.അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍. പ്രസിഡണ്ട് കോശി പി തോമസ് അദ്ധ്യക്ഷം വഹിച്ചു. സുരേഷ് സദ്ഗമയ, ഇര്‍ഷാദ്, ബൂത്ത് പ്രസിഡണ്ട് ജുമൈലത്ത്, സഞ്ജയ്, സെയ്ഫുദ്ദീന്‍,രന്‍ജുദാസ്, അജിത് മംഗലശ്ശേരി തുടങ്ങിയര്‍ സംസാരിച്ചു. റനീഷ്, അഹമ്മദ്, രാജന്‍, ശംസീര്‍, ഷജീര്‍ , അനീസ്, വി പി റഫീഖ് , ചെറിയ ബാവ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




