യുഡിഎഫ് ഹര്‍ത്താല്‍ ഒക്ടോബര്‍ 16 ലേക്ക് മാറ്റി

തിരുവനന്തപുരം: യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഒക്ടോബര്‍ 16 വ്യാഴാഴ്ചയിലേക്ക് മാറ്റി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹര്‍ത്താല്‍ മാറ്റിയ വിവരം അറിയിച്ചത്.

ഫുട്‌ബോള്‍ പ്രേമികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഹര്‍ത്താല്‍ മാറ്റിവെക്കുന്നതെന്ന് രേമേശ് ചെന്നിത്തല മാധ്യമങ്ങളെ അറിയിച്ചു.

ജിഎസ്ടി, പെട്രോളിയം വില വര്‍ധന എന്നിവയില്‍ പ്രതിഷേധിച്ചാണ് ഒക്ടോബര്‍ 13 ന് വെള്ളിയാഴ്ച ഹര്‍ത്താല്‍ നടത്താന്‍ യുഡിഎഫ് ഇന്ന് രാവിലെ ആഹ്വാനം ചെയ്തത്.

Related Articles