HIGHLIGHTS : UDF Convener MM Hasan, without breaking the tradition, came to extend a Vishu hand to Jagathy.

തിരുവനന്തപുരം: മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ വീട്ടില്‍ എത്തി വിഷുക്കൈ നീട്ടം കൈമാറി യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍. കാലങ്ങളായുള്ള സൗഹൃദത്തിന്റെ ഓര്‍മ്മയിലാണ് വിഷു ദിനത്തില്‍ ജഗതി ശ്രീകുമാറിനെ കാണാന്‍ ഹസന്‍ എത്തിയത്.
തിരുവനന്തപുരത്ത് പേയാടിന് സമീപം ജഗതിയുടെ വീട്ടില്‍ എത്തിയ ഹസന്‍, വിഷുക്കൈ നീട്ടം കൈമാറിയും പൊന്നാടയണിയിച്ചും സൗഹൃദം പങ്കിട്ടും ഏറെനേരം ചിലവഴിച്ചു. ദീര്‍ഘകാലം അയല്‍വാസികളും അടുത്ത സുഹൃത്തുക്കളുമായിരുന്നു ഇരുവരും.
വിശേഷ അവസരങ്ങളില്‍ തമ്മില്‍ കണ്ട് സൗഹൃദവും സന്തോഷവും പങ്കിടുന്ന പതിവ് കൊവിഡ് കാലത്ത് മാത്രമാണ് മുടങ്ങിയത്. ജഗതി ശ്രീകുമാറിന്റെ കുടുംബാംഗങ്ങളുമായും സംസാരിച്ചാണ് എം എം ഹസ്സന്‍ മടങ്ങിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു