ഉദയ്പൂര്‍ തലയറുത്ത് കൊലപാതകം; രാജസ്ഥാനില്‍ 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

ദില്ലി; രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ തലയറുത്തു കൊന്ന സംഭവത്തില്‍ സംസ്ഥാനത്താകെ കനത്ത ജാഗ്രത. പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാക്കളെ അനുകൂലിച്ചു സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തുവെന്ന കനയ്യലാല്‍ എന്നയാളെയാണ്
ഉദയ്പൂരില്‍ രണ്ട്‌പേര്‍ ചേര്‍ന്ന പട്ടാപകല്‍ കഴുത്തറുത്തുകൊലപ്പെടുത്തിയത്.

സംഭവത്തില്‍ പ്രതികളായ ഗോസ് മുഹമ്മദ്, റിയാസ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതത്തിന്റെയും ഗൂഡാലോചനയുടെയും ദൃശ്യങ്ങളും ഇവര്‍ ഷൂട്ട് ചെയ്ത് പുറത്തുവിട്ടിരുന്നു. കടുത്ത മതവിദ്വഷം ഉയര്‍ത്തുന്ന വെല്ലുവിളികളും വീഡിയോയിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

വലിയ രീതിയില്‍ കൂട്ടംകൂടുന്നതും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ഉദയ്പൂരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടത്തും സംഘര്‍ഷമുണ്ടായതോടെ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
അക്രമങ്ങളും അഭ്യൂഹങ്ങളും പടരാതിരിക്കാന്‍ ഇന്റര്‍നെറ്റ് സംവിധാനം താല്‍ക്കാലികമായി വിച്ഛേദിച്ചിട്ടുണ്ട്.
ദേശീയ അന്വേഷണം സംഘം സ്ഥലത്തെത്തി.

കൊലപാതകത്തെ അപലപിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട എല്ലാവരും സംയമനം പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

 

Share news
error: Content is protected !!
Scroll to Top