തെരുവില്‍ കഴിയുന്നവര്‍ക്കും ഒറ്റപ്പെട്ടു പോകുന്നവര്‍ക്കും സുരക്ഷിതമായ താമസവും ഭക്ഷണവും ഒരുക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിയായ ഉദയം അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നു. ചേവായൂര്‍ ഉദയം ഹോമില്‍ നടന്ന വാര്‍ഷികാഘോഷം ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു.
2020 മാര്‍ച്ചില്‍ ആരംഭിച്ച ഉദയം പദ്ധതി വഴി ഇതുവരെ രണ്ടായിരത്തോളം പേര്‍ക്ക് വിവിധ തരത്തിലുള്ള പുനരധിവാസ സേവനങ്ങള്‍ നല്‍കാനായിട്ടുണ്ട്. 240 പുരുഷന്മാര്‍ക്ക് കഴിയാവുന്ന ഉദയം ഹോമുകള്‍ നഗരത്തില്‍ വെസ്റ്റ് ഹില്‍, വെള്ളിമാടുകുന്ന്, ചേവായൂര്‍ എന്നിവിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.
ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ അനിതകുമാരി, സാമൂഹ്യ നീതി ഓഫീസര്‍ അഞ്ചു മോഹന്‍, ഉദയം പദ്ധതി സ്പെഷല്‍ ഓഫീസര്‍ ഡോ രാഗേഷ്, ഉദയം ഹോം സൂപ്രണ്ട് ആര്യ, സ്മൈല്‍ സ്‌കീം കോഓര്‍ഡിനേറ്റര്‍ ജിജി, സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായി. തുടര്‍ന്ന് അന്തേവാസികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




