യു.എ.ഇ.-യില്‍ നിന്ന് നാട്ടിലേക്ക് വരാന്‍ ആര്‍.ടി.പി.സി.ആര്‍. ഫലം നിര്‍ബന്ധം

RTPCR to return home from UAE The result is mandatory

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അബുദാബി: വാക്‌സിനെടുത്തവര്‍ക്കും യുഎഇ-യില്‍ നിന്ന് കേരളത്തിലേക്ക് വരുമ്പോള്‍ ആര്‍ടിപിസിആര്‍ നിര്‍ബന്ധമാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ വിമാനമിറങ്ങുമ്പോള്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമില്ലെന്ന തരത്തില്‍ എയര്‍ഇന്ത്യയുടെ അറിയിപ്പ് പ്രചരിച്ചിരുന്നു. അതിന് വിശദീകരണമായി എയര്‍ഇന്ത്യ, എയര്‍ഇന്ത്യ എക്‌സ്പ്രസ് റീജണ്‍ മാനേജര്‍ പി.പി.സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇന്ത്യയില്‍ ആഭ്യന്ത്ര യാത്ര നടത്തുന്ന വാക്‌സിനെടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ ഫലത്തിന്റെ ആവശ്യമില്ല.

ഫെബ്രുവരി 23 മുതല്‍ ഇന്ത്യയിലേക്ക് യാത്രചെയ്യുനാ്‌നവര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം എയര്‍സുവിധ പോര്‍ട്ടലില്‍ സമര്‍പ്പിക്കണമെന്ന വ്യവസ്ഥയുണ്ട്.റിപ്പോര്‍ട്ടിന്േ#റെ പ്രിന്റ് ചെയ്ത പകര്‍പ്പ് യാത്രയില്‍ കൈവശം കരുതണം. ബന്ധുക്കളുടെ മരണത്തെത്തുടര്‍ന്ന് നാട്ടിലേക്ക് അടിയന്ത്രമായി യാത്രചെയ്യുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ഫലം സമര്‍പ്പിക്കുന്നത് ഒഴിവാക്കി നല്‍കണമെന്ന് അപേക്ഷിക്കാന്‍ എയര്‍സുവിധയില്‍ സൗകര്യമുണ്ട്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •