വള്ളിക്കുന്ന്: ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമ സ്വരാജിന്റെ പ്രധാന പ്രയോക്താവായിരുന്നു യു. കലാനാഥൻ മാസ്റ്ററെന്ന് എം.എ ബേബി. വള്ളിക്കുന്നിൽ നടന്ന യു.കലാനാഥൻ അനുസ്മരണ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി പി എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി. താഴേ തട്ടിൽ നിന്നും മുകൾ തട്ടിൽ നിന്നും ആസൂത്രണം ഉണ്ടാവേണ്ടതുണ്ട്. എന്നാൽ കേന്ദ്ര ഭരണം കോർപ്പറേറ്റുകൾ കാര്യങ്ങൾ തീരുമാനിക്കട്ടെ എന്ന നിലപാടാണ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് അധ്യക്ഷം വഹിച്ച ജനകീയ സെമിനാറിൽ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, സിപിഐ നേതാവ് അജിത്ത് കോളാടി, ബിജെപി കേന്ദ്ര കമ്മിറ്റി അംഗം ജനചന്ദ്രൻ മാസ്റ്റർ, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ. ഷൈലജ, വി.പി സോമസുന്ദരം, എന്നിവർ സംസാരിച്ചു




