
കോഴിക്കോട്: കോഴിക്കോട് കനോലി കനാലില്‍ വീണ് യുവാവ് മരിച്ചു. കുന്ദമംഗലം പത്താംമൈല്‍ സ്വദേശി പ്രവീണ്‍ദാസാണ് മരിച്ചത്. കോഴിക്കോട് കമ്മിഷണര്‍ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റായിരുന്നു.
രാത്രി 7.30 ന് സരോവരം പാര്‍ക്കിനോട് ചേര്‍ന്നായിരുന്നു സംഭവം. വൈകീട്ട് മീന്‍ പിടിക്കാനെത്തിയ പ്രവീണ്‍ദാസ് ചൂണ്ടയിടുന്നതിനിടെ അബദ്ധത്തില്‍ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ചെളിയില്‍ നിന്നും പുറത്തെത്തിക്കാനായില്ല. ഇതോടെയാണ് അഗ്‌നിരക്ഷാസേനയുടെ സഹായം തേടിയത്. രണ്ട് മണിക്കൂറിന് ശേഷം 9.30 ഓടെയാണ് മൃതദേഹം പുറത്തെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



