അര്‍ജുന്റെ മകന്റെ പ്രതികരണമെടുത്ത യൂട്യൂബ് ചാനലിനെതിരെ കേസെടുത്തു

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുട്ടിയുടെ പ്രതികരണം എടുത്ത സംഭവത്തില്‍ യൂട്യൂബ് ചാനലിനെതിരെ കേസെടുത്തു. മഴവില്‍ കേരളം എക്‌സ് ക്ലൂസീവ് എന്ന യൂട്യൂബ് ചാനലിനെതിരെയാണ് കേസെടുത്തത്. പാലക്കാട് സ്വദേശിയായ സിനില്‍ ദാസ് നല്‍കിയ പരാതിയിലാണ് കേസ്.അവതാരക കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പൊലിസ് മേധാവിക്ക് നിര്‍ദേശംനല്‍കി. ചാനല്‍ ഉടമക്ക് തിങ്കളാഴ്ച നോട്ടീസ് നല്‍കും. അവതാരകയ്ക്കും ചാനലിനുമെതിരെ കേസെടുക്കണമെന്നായിരുന്നു ആവശ്യം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top