ചിക്മംഗളൂരില്‍ കാര്‍ ബൈക്കിലിടിച്ച് വിനോദയാത്രക്ക് പോയ 2 മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

HIGHLIGHTS : Two youths from Ancharakandi die after car hits bike in Chikmagalur

കണ്ണൂര്‍: ചിക്മംഗളൂരില്‍ കാര്‍ ബൈക്കിലിടിച്ച് അഞ്ചരക്കണ്ടി സ്വദേശികളായ 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം. അഞ്ചരക്കണ്ടി വെണ്‍മണല്‍ കുന്നുമ്മല്‍ ജബ്ബാറിന്റെ മകന്‍ ഷഹീര്‍ (22), തേറാംകണ്ടി അസീസിന്റെ മകന്‍ അനസ് (22) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകുന്നേരമാണ് ചിക്മംഗളൂരിനടുത്ത കടൂരില്‍ വെച്ച്
ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാറിടിച്ച് അപകടം സംഭവിച്ചത്. അനസ് സംഭവ സ്ഥലത്തും ഷഹീര്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.

നാലു സുഹൃത് സംഘം രണ്ട് സ്‌കൂട്ടറുകളില്‍ കഴിഞ്ഞ ദിവസം നാട്ടില്‍ നിന്ന് വിനോദ യാത്രക്ക് പുറപ്പെട്ടതായിരുന്നു. മൈസൂരുവില്‍ പോയ ശേഷം ഇവര്‍ ചിക്മംഗളൂരിലേക്ക് പുറപ്പെട്ടതായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും ചിക്മംഗളൂരിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുമെന്നാണ് വിവരം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!