യൂണിറ്റി ഫൗണ്ടേഷൻ  പകൽ വീട് അബദുസമദ് സമദാനി എം പി ഉൽഘാടനം ചെയ്തു.

തിരൂരങ്ങാടി: തിരൂരങ്ങാടി യൂണിറ്റി ഫൗണ്ടേഷൻ്റെ കീഴിൽ ആരംഭിച്ച പകൽ വീട് ഉൽഘാടനം അബ്ദുസമദാനി എംപി നിർവ്വഹിച്ചു.
വൃദ്ധരെയും രോഗികളെയും നിരാലംബരെയും ചേർത്തു പിടിച്ചു കൊണ്ടുള്ള യൂണിറ്റി പ്രവർത്തകരുടെ പ്രവർത്തനം മാതൃകാപരമാണെന്നും പ്രശംസനീയമാണെന്നും സമദാനി പറഞ്ഞു.

പകൽ വീടിനോടനുബന്ധിച്ചുള്ള
​ഡോ. കമാൽ പാഷ ലൈബ്രറി & റീഡിങ്റൂം കമാൽ പാഷയുടെ പത്നി ഹബീബ  പാഷയിൽ നിന്ന് പുസ്തകങ്ങൾ ഏറ്റു വാങ്ങികൊണ്ട് സമദാനി ഉൽഘാടനം നിർവ്വഹിക്കുകയും ചെയ്തു.

പാവപ്പെട്ട രോഗികൾക്ക് വേണ്ടിയുള്ള ഫ്രീ ക്ലിനിക്കിൻ്റെ ഉൽഘാടനം  ഡോ: ബിജു പി എം എ സലാമിനെ പരിശോധിച്ചു കൊണ്ട് നടത്തി.  ഉപയോഗിക്കാതെ കിടക്കുന്ന വീട്ടുപകരണങ്ങൾ ആവശ്യമുള്ള പാവപ്പെട്ടവരിലേക്ക് എത്തിക്കുന്ന പദ്ധതിയായ റീ യൂസിംഗ് സെൻ്റർ, ഡ്രസ്സ് ബാങ്ക്, യൂണിറ്റി ഫൗണ്ടേഷൻ്റെ വെബ്സൈറ്റ്  എന്നിവയും ഉൽഘാടനം ചെയ്യപ്പെട്ടു.
അബ്ദുൽ അമർ , ഫൈസൽ സമീർ എന്നിവർ സംസാരിച്ചു.
എം എൻ അബ്ദുൽ അസീസ്, കോരം കണ്ടൻ അബ്ദുറഹിമാൻ, മുനീർ കൂർമത്ത്, ഖൗസ്,സി എച്ച് ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top