എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

HIGHLIGHTS : Two youths arrested with MDMA

വടകര : സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ട് യു വാക്കള്‍ അറസ്റ്റില്‍. കണ്ണൂര്‍ കൊളവല്ലൂര്‍ ചെറുപറമ്പ് സ്വ ദേശികളായ ഊരാളിയത്തില്‍ വി അന്‍സിബ് (22), കമ്മളി കെ ആഷിഖ് (22) എന്നിവരെ യാണ് വടകര എസ്‌ഐ എം സി പവനനും സംഘവും അറ സ്റ്റ് ചെയ്തത്. ഇവരെ വടകര കോടതിയില്‍ ഹാജരാക്കി റി മാന്‍ഡ് ചെയ്തു. ആയഞ്ചേരി തുലാറ്റുനടയില്‍വച്ചാണ് വെള്ളിയാഴ്ച രാത്രി ഇരുവരും 4.18 ഗ്രാം എംഡിഎംഎയുമാ യി പിടിയിലായത്.

റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവി വരത്തിന്റെ അടിസ്ഥാന ത്തില്‍ ഡന്‍സാഫ് സ്‌ക്വാഡും വടകര പൊലീസും നടത്തിയ പരിശോധനയിലാണ് എംഡി എംഎ പിടികൂടിയത്. പരിശോ ധനാ സംഘത്തില്‍ ഡന്‍സാ ഫ് സ്‌ക്വാഡ് എസ്‌പെ്‌ഐ മനോ ജ് രാമത്ത്, എഎസ്‌ഐ വി വി ഷാജി, സിപിഒ അഖിലേഷ്, വട കര സ്റ്റേഷനിലെ സിപിഒമാരായ വിജേഷ്, ഷാജി, ഷിജിത്ത് എന്നിവരും ഉണ്ടായിരുന്നു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!