Section

malabari-logo-mobile

മൂന്നു കോടി രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ മഞ്ചേരിയില്‍ എക്‌സൈസ് പിടിയില്‍; മയക്കുമരുന്ന് എത്തിയത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ നിന്ന്

HIGHLIGHTS : Two youths arrested in Mancheri with MDMA worth Rs 3 crore

മഞ്ചേരിയില്‍ ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട. എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌കോഡും മലപ്പുറം എക്‌സൈസ് ഇന്റലിജിന്‍സ് വിഭാഗവും വച്ച് നടത്തിയ പരിശോധനയില്‍ 500 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശികളായ മൂന്നു യുവാക്കളെ പിടികൂടി. മലപ്പുറം കോണോംപാറ പുതുശ്ശേരി വീട്ടില്‍ റിയാസ് ( 31 ), മലപ്പുറം പട്ടര്‍ക്കടവ് പഴങ്കരക്കുഴിയില്‍ നിഷാന്ത് (23), പട്ടര്‍ക്കടവ് മൂന്നൂക്കാരന്‍ വീട്ടില്‍ സിറാജുദ്ദീന്‍ (28) എന്നിവരാണ്പിടിയിലായത്.

മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച് മാരുതി സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലുള്ള ഇവരുടെ സുഹൃത്തായ മുഹമ്മദ് സാബിഖ് എന്നയാളാണ് ഇവര്‍ക്ക് മയക്കുമരുന്ന് അയച്ച് നല്‍കുന്നത് എന്നാണ് പ്രതികള്‍ നല്‍കിയ മൊഴി.

sameeksha-malabarinews

എക്സൈസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷാഫി പി കെ, ഷിജുമോന്‍. ടി, പ്രദീപ്കുമാര്‍ കെ, ഷിബുശങ്കര്‍. കെ, സന്തോഷ്. ടി സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍കുമാര്‍ കെ എസ്, അഖില്‍ദാസ് ഇ, നിതിന്‍ ചോമരി, സച്ചിദാസ് വി, സഫീര്‍ അലി കെ, വിനീഷ് പി ബി, അരുണ്‍ പി, എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ മഞ്ചേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!