Section

malabari-logo-mobile

കുഞ്ഞ് നിര്‍വാന് 11 കോടി നല്‍കി അജ്ഞാതന്‍

HIGHLIGHTS : Unknown person paid 11 crores for baby Nirvana

എസ്എംഎ രോഗബാധിതനായ 16 മാസം പ്രായമായ നിര്‍വാനിനായി സഹായ പ്രവാഹം. പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത ഒരാള്‍ 11 കോടിയാണ് നിര്‍വാണിന്റെ ചികിത്സക്കായി നല്‍കിയത്. മാതാപിതാക്കളായ തങ്ങള്‍ക്കുപോലും തുക കൈമാറിയയാളെ കുറിച്ച് വിവരമില്ലെന്ന് സാരംഗ് മേനോന്‍-അദിതി ദമ്പതികള്‍ പറയുന്നു. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ.) ബാധിതനായ കുഞ്ഞ് നിര്‍വാന്റെ വാര്‍ത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. 15 മാസം പ്രായമുള്ള നിര്‍വാന്റെ ചികിത്സയ്ക്ക് അമേരിക്കയില്‍ നിന്ന് മരുന്നെത്തിക്കാന്‍ 17.4 കോടി രൂപയാണ് വേണ്ടിയിരുന്നത്.

ലോകത്തെ വിവിധയിടങ്ങളില്‍ നിന്ന് നിരവധിപേര്‍ സാമ്പത്തിക സഹായം നല്‍കുകയുണ്ടായി. ചികിത്സാ ചെലവിലേക്ക് പതിനൊന്ന് കോടി രൂപ നല്‍കിയിരിക്കുകയാണ് അജ്ഞാതനായ ഒരു മനുഷ്യസ്‌നേഹി. തന്നെക്കുറിച്ചുള്ള യാതൊരു വിവരവും പുറത്തുവിടരുതെന്ന് പറഞ്ഞാണ് നിര്‍വാന് വേണ്ടിയുള്ള പണം കൈമാറിയിരിക്കുന്നത്. ഇതോടെ 17.5 കോടിയുടെ മരുന്നിന് ഇനി വേണ്ടത് ഒരുകോടിയില്‍ താഴെ രൂപയാണ്.

sameeksha-malabarinews

ക്രോസ് ഫണ്ടിങ് ആപ്പിലേക്ക് യുഎസില്‍ നിന്നാണ് പണം ക്രഡിറ്റ് ആയിരിക്കുന്നതെന്ന് , ‘കുട്ടിയുടെ ജീവനാണ് മുഖ്യം, തന്റെ പേരല്ല’ എന്ന് അറിയിക്കാനാണ് പറഞ്ഞതെന്നും സാരംഗ് പറഞ്ഞു.

കഴിഞ്ഞ മാസമാണ് നിര്‍വാണിന് ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫിയാണെന്ന് തിരിച്ചറിഞ്ഞത്. രണ്ട് വയസ് പൂര്‍ത്തിയാവുന്നതിന് മുന്‍പ് മരുന്ന് നല്‍കിയാലാണ് കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാകൂ.

നിര്‍വാന്റെ ചികിത്സയ്ക്ക് സോള്‍ജന്‍സ്മ എന്ന, ഒറ്റത്തവണ ജീന്‍ മാറ്റിവയ്ക്കലിന് ഉപയോഗിക്കുന്ന മരുന്നാണ് വേണ്ടത്. മുംബൈ ഹിന്ദുജ ആശുപത്രിയിലെ ഡോ.നീലു ദേശായിയുടെ ചികിത്സയിലാണ് ഇപ്പോള്‍ നിര്‍വാനെന്നും സാരംഗ് പറഞ്ഞു.. പ്രശസ്തിയുടെ ആവശ്യമില്ലെന്നും വാര്‍ത്ത കണ്ടപ്പോള്‍ കുഞ്ഞ് നിര്‍വാന്‍ എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്നുമാത്രമാണ് മനസ്സിലുണ്ടായിരുന്നതെന്നും തുക നല്‍കിയയാള്‍ പറഞ്ഞിരുന്നുവെന്നാണ് ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്‌ഫോമില്‍ നിന്നറിയിച്ചത്…’ – സാരംഗ് പറയുന്നു.ആ അജ്ഞാതനെ അഭിനന്ദന പ്രവാഹം രംഗത്തെത്തി

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!