Section

malabari-logo-mobile

ബൈക്ക് മോഷണം; രണ്ട് യുവാക്കള്‍ പിടിയില്‍ 

HIGHLIGHTS : Two youths arrested for bike theft

 കോഴിക്കോട്:പന്തീരാങ്കാവ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ബൈക്ക് മോഷണം നടത്തിയ യുവാക്കള്‍ പിടിയില്‍ . മാബുഴക്കാട്ട് മീത്തല്‍ രാഹുല്‍ (22) പറബില്‍ തൊടിയില്‍ അക്ഷയ് (19) എന്നിവരാണ് പന്തീരാങ്കാവ് ഇന്‍സ്‌പെക്ട്ടര്‍ എന്‍ ഗണേഷ് കുമാറിന്റെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്.

കഴിഞ്ഞ വര്‍ഷം നവംബർ മാസം എം വി ഐ ഇന്‍സ്‌പെക്ഷന്‍ നടത്തി വാഹന ഉടമ പന്തീരാങ്കാവ് സ്റ്റേഷന്‍ കോമ്പൗണ്ടിന് പുറത്ത് ഒഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ പ്രതികള്‍ രാത്രി സമയത്ത് കളവ് ചെയ്ത് കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് പന്തീരാങ്കാവ് പോലിസ് മുന്‍പ് കളവ് കേസില്‍ ഉള്‍പ്പെട്ടവരെ കുറിച്ചും ലഹരി ഉപയോഗക്കാരെ കുറിച്ചും വിശദമായി അന്വേഷണം നടത്തി.

sameeksha-malabarinews

കൂടാതെ നൂറോളം സിസിടിവി ക്യാമറകളുള്‍പ്പെടെ അഞ്ഞൂറോളം കോള്‍ ഡീറ്റേല്‍സുകളും ആറു മാസത്തെ ശാസ്ത്രീയമായ അന്വേഷത്തിലൂടെയാണ് പ്രതികള്‍ പിടിയിലാവുന്നത്. പ്രതികളില്‍ ഒരാളായ രാഹുല്‍ മുന്‍പ് മാത്തറ ബോട്ടാണിക്കല്‍ ഗാര്‍ഡന്റെ അടുത്തുള്ള വീട്ടില്‍ നിന്ന് പാത്രങ്ങും വിളക്കുകളും മോഷണം നടത്തിയ കേസില്‍ ജയില്‍ കഴിഞ്ഞ് വരവെ രണ്ടു മാസമായി ജ്യാമത്തില്‍ ഇറങ്ങിയതാണ്.

പ്രതികള്‍ ഇരുവരും ലഹരി ഉപയോഗിക്കുന്നവരാണെന്നും എംഡി എം എ പോലുള്ള ലഹരി മരുന്ന് ഉപയോഗിക്കാന്‍ പണം കണ്ടെത്താന്‍ വേണ്ടിയാണ് കളവ് നടത്തിയതെന്ന് പോലീസ് പറയുന്നു. ഇങ്ങനെ കളവ് നടത്തിയ വാഹനം നമ്പര്‍ മാറ്റി വാഹനത്തിന്റെ ആര്‍ സി യും മറ്റ് പേപ്പറുകളും കളഞ് പോയതാണെന്ന് പറഞ്ഞ് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുകയാണ് ചെയ്യാറുള്ളതെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു . കൂടാതെ കസബ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മറ്റൊരു സ്‌കൂട്ടറും മോഷണം നടത്തിയിട്ടുണ്ടെന്നും ലഹരി ഉപയോഗിച്ച് സ്വബോധം ഇല്ലാതെയാണ് മോഷണം നടത്തിയതെന്നും പ്രതികള്‍ പറഞ്ഞു. വാഹനം പോലീസ് കണ്ടെടുത്തു.

പ്രതികള്‍ മറ്റേതെങ്കിലും വാഹനങ്ങളോ ,മറ്റോ മോഷണം നടത്തിയിട്ടുണ്ടോ എന്നും മറ്റാരെങ്കിലും മോഷണത്തില്‍ പങ്കാളികളായിട്ടുണ്ടോ എന്ന് വിശദമായി അന്വേഷണം നടത്തേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്തനായ പന്തീരാങ്കാവ് ഇന്‍സ്‌പെക്ട്ടര്‍ ഗണേഷ് കുമാര്‍ എന്‍ പറഞ്ഞു

അന്വേഷണത്തില്‍ പന്തീരാങ്കാവ് സ്റ്റേഷനിലെ എസ് ഐ മാരായ ധനഞ്ജയദാസ് ടി വി , ഷിജു , എ എസ് ഐ മഹീഷ് കെ പി , എസ് സി പി ഒ മാരായ രൂപേഷ് പറബക്കുന്നന്‍, പ്രഭീഷ് ടി , സബീഷ് സി പി ഒ മാരായ ജിനേഷ് ചൂലൂര്‍ ,ജിത്തു കെ വി , രഞ്ജിത്ത്, കെഎച്ച്ജി അനീഷ് ഇ പി എന്നിവര്‍ ഉണ്ടായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!