അച്ഛന്‍ ഓടിച്ച കാറിനടിയില്‍പ്പെട്ട് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

മുള്ളേരിയ: നിയന്ത്രണം വിട്ട് മറിഞ്ഞ കാറിനടിയില്‍ പെട്ട് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മുള്ളേരിയ ബെള്ളിഗയിലെ എം.ഹരിദാസിന്റേയും ശ്രീവിദ്യയുടേയും മകള്‍ ഹൃദ്യനന്ദ(2) ആണ് മരിച്ചത്. സ്റ്റാര്‍ട്ടാവാത്ത കാര്‍ തള്ളുന്നതിനിടെ മുന്നോട്ട് പോയ കാറിനടിയില്‍ കുഞ്ഞ് പെടുകയായിരുന്നു. അമ്മ തെറിച്ചു വീണു.

കാറിനടിയില്‍ പെടാതെ തെറിച്ച് പോയതിനാല്‍ അമ്മ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാറ് വീട്ടിലേക്ക് ഇറക്കുന്നതിനിടെ മഴ വെള്ളം ഒഴുകി പോകാന്‍ ഉണ്ടാക്കിയ ചാലില്‍ കാറിന്റെ ടയര്‍ കുടുങ്ങി എന്‍ജിന്‍ ഓഫാവുകയായിരുന്നു. വീട് തൊട്ടടുത്തായതിനാല്‍ അമ്മ ചെറിയ മകളെയും എടുത്ത് ഇറങ്ങി നടക്കാന്‍ തീരുമാനിച്ചു.

മൂത്തമകള്‍ ദേവനന്ദ കാറിനകത്തായിരുന്നു. കാറിനെ കുഴിയില്‍ നിന്ന് പുറത്തിറക്കാനായി അച്ഛന്‍ ഹരിദാസ് ഡ്രൈവര്‍ സീറ്റില്‍ നിന്ന് ഇറങ്ങി കാര്‍ തള്ളുന്നതിനിടെ ഇറക്കത്തില്‍ ഉരുണ്ട് പോയി മറിഞ്ഞു. കാറിനകത്തുണ്ടായിരുന്ന മൂത്ത കുട്ടി നിസാര പരിക്കോടെ രക്ഷപ്പെട്ടു. ഹൃദ്യനന്ദയെ മുള്ളേരിയ സഹകരണ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top