HIGHLIGHTS : Srinagar-Katra Vande Bharat service to start today; PM to inaugurate

ദില്ലി: ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ നിന്നും കത്രയിലേക്കുള്ള ആദ്യ വന്ദേഭാരത് സര്‍വീസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. നിലവില്‍ റോഡ് മാര്‍ഗം ആറ് മണിക്കൂറിലധികം വരുന്ന യാത്ര വന്ദേ ഭാരത് ട്രെയിനില്‍ മൂന്ന് മണിക്കൂര്‍ മാത്രം മതി. ചെനാബ് റെയില്‍വെ പാലവും, അഞ്ജി ഖാദ് റെയില്‍വെ പാലവും ഉള്‍പ്പെടുന്ന 272 കിലോമീറ്റര്‍ വരുന്ന റൂട്ട് ആണിത്.

ഉദ്ധംപൂര്‍ – ശ്രീനഗര്‍ – ബാരമുളള റെയില്‍വെ ലിങ്ക് പ്രോജക്ടിന്റെ ഭാഗമാണ് റൂട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 11.45 ന് ജമ്മുവിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര സ്റ്റേഷനില്‍ ആദ്യ ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. സംസ്ഥാനത്ത് 46000 കോടി രൂപയുടെ വികസന പദ്ധതികളും മോദി ഉദ്ഘാടനം ചെയ്യും. എല്ലാ കാലാവസ്ഥയിലും ഓടാവുന്ന സംവിധാനങ്ങള്‍ ഉള്ള പ്രത്യേക വന്ദേ ഭാരത് ട്രെയിനുകള്‍ ആണ് അവതരിപ്പിക്കുന്നത്. ഇതിലൂടെ ടൂറിസം മേഖലയില്‍ അടക്കം വലിയ കുതിപ്പ് ഉണ്ടാകും എന്നാണ് പ്രതീക്ഷ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു