HIGHLIGHTS : Youth dies after falling into a hole dug for construction of a drain on the National Highway

കായംകുളം: ദേശീയപാതയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കായംകുളത്ത് ഓട നിര്‍മാണത്തിനായി കുഴിച്ച കുഴിയില്‍ വീണു അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. കായംകുളം കെപിഎസി ജംഗ്ഷന് സമീപം ദേശീയപാതയിലെ ഓടക്ക് എടുത്ത കുഴിയില്‍ വീണാണ് യുവാവ് മരിച്ചത്. കായംകുളം എരുവ നിറയില്‍മുക്ക് സ്വദേശി ആരോമലാണ് മരിച്ചത്.

ഇന്നലെ രാത്രി 10 മണിയോടെ ആരോമലും മറ്റു രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ബൈക്ക് സര്‍വീസ് റോഡിന് കുറുകെ ഓടക്കായി നിര്‍മ്മിച്ച കുഴിയിലേക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ ഇവരെ ഉടന്‍ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ആരോമലിന്റെ പരിക്ക് ഗുരുതരമായതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പ് മരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു