മത്സ്യത്തൊഴിലാളികള്‍ക്ക് ഇരുചക്ര വാഹനവും ഐസ് ബോക്‌സും വിതരണം ചെയ്തു

ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് മത്സ്യ തൊഴിലാളികള്‍ക്ക് ഇരുചക്ര വാഹനവും ഐസ് ബോക്‌സും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

2022 – 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.സുരേഷ്‌കുമാര്‍, പി.കെ. കവിത, സി.പി.നൗഷീര്‍, സെക്രട്ടറി കെ. മനോജ് കുമാര്‍, മെമ്പര്‍മാരായ എന്‍. രമേശന്‍ ടി.വല്‍സല, ഷാനി. വി.എം, സത്യഭാമ, വി.പി.സിനി, സൈജന്‍ വെള്ളയില്‍, മത്സ്യഭവന്‍ ഫിഷറീസ് ഓഫീസര്‍ സി. ബബിത തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top