Section

malabari-logo-mobile

ഓക്‌സിജനു വേണ്ടി 2 ടാങ്കറുകള്‍ കൂടി കൊല്‍ക്കത്തയിലേക്ക്‌

HIGHLIGHTS : 2 more tankers to Kolkata for oxygen

കൊച്ചി: കേരളത്തിലേക്ക് ഓക്‌സിജന്‍ കൊണ്ടുവരുന്നതിന് 2 ടാങ്കറുകള്‍ ഇന്നലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് അയച്ചു. എയര്‍ഫോഴ്‌സിന്റെ ചാര്‍ട്ടര്‍ കാര്‍ഗോ വിമാനത്തിലാണു ടാങ്കറുകള്‍ അയച്ചത്.

വ്യാഴാഴ്ച രാത്രി വിമാനത്തില്‍ അയക്കാന്‍ 3 ടാങ്കറുകള്‍ കൊച്ചിയില്‍ എത്തിച്ചെങ്കിലും കനത്ത മഴയെത്തുടര്‍ന്ന് വിമാനത്തിന് ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ടാങ്കറുകള്‍ കോയമ്പത്തൂരിലേക്ക കൊണ്ടുപോയി. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരെണ്ണം അവിടെ നിന്ന് അയച്ചു. ബാക്കി രണ്ടു ടാങ്കറുകളും തിരികെ കൊച്ചിയില്‍ എത്തിച്ചാണ് വിമാനത്തില്‍ അയച്ചത്.

sameeksha-malabarinews

ഓക്‌സിജന്‍ നിറച്ച ശേഷം റോഡുമാര്‍ഗം ആയിരിക്കും ടാങ്കറുകള്‍ കേരളത്തിലെത്തുന്നത്. ഇവ ഓടിയെത്താന്‍ കുറഞ്ഞത് ഒരാഴ്ചയെങ്കിലും എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പരിശീലനം ലഭിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും വാഹന ഗതാതഗ വകുപ്പ് ഉദ്യോഗസ്ഥരുമാണു ടാങ്കറുകള്‍ക്കൊപ്പം വിമാനത്തില്‍ പോകുന്നത്. 9 ടണ്‍ വീതം ഓക്‌സിജന്‍ നിറയ്ക്കാവുന്നതാണ് ടാങ്കറുകള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!