കോഴിക്കോട്: വടകര ചെരണ്ടത്തൂരില്‍ തോണി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ചെരണ്ടത്തൂര്‍ എടത്തുംകര സ്വദേശികളായ ആദിദേവ (17) , ആദി കൃഷ്ണന്‍ (17) എന്നിവരാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന 17 വയസുകാരന്‍ അഭിമന്യു രക്ഷപ്പെട്ടു. മീന്‍ പിടിക്കാനായി പോയപ്പോള്‍ മാഹി കനാലില്‍ വച്ചാണ് അപകടമുണ്ടായത്. അപകട വിവരം കരയിലെത്താന്‍ വൈകിയത് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു.
മാഹി കനാലില്‍ ഫൈബര്‍ ബോട്ടില്‍ മീന്‍ പിടിക്കുമ്പോള്‍ ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. ഫൈബര്‍ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ബോട്ട് മറിഞ്ഞപ്പോള്‍ ആദിദേവും ആദി കൃഷ്ണനും പായലില്‍ കുടുങ്ങി മുങ്ങിപ്പോവുകയായിരുന്നു. നീന്തി കരക്കെത്തിയ അഭിമന്യു നാട്ടുകാരെ വിവരം അറിയിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.
ആദിദേവയെയും ആദി കൃഷ്ണനെയും ഉടന്‍ തന്നെ വടകരയിലെയും തിരുവള്ളൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആദിദേവിന്റേയും ആദി കൃഷ്ണന്റേയും മൃതദേഹങ്ങള്‍ വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



