കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളന സ്ഥലത്ത് സ്ഫോടനം; ഒരു മരണം നിരവധി പേർക്ക് പരിക്ക് ; സ്ഥലം സീൽ ചെയ്തു പോലീസ് .

കളമശ്ശേരി ; യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്ന കൺവെൻഷൻ സെന്ററിന് ഉള്ളിൽ സ്ഫോടനം ഉണ്ടായി ഒരാൾ മരിച്ചു 24 ഓളം പേർക്ക് പരിക്കേറ്റതായാണ് ലഭ്യമാകുന്ന വിവരം. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ് എന്നാണ് സൂചന. ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

നാലു സ്ഫോടനങ്ങൾ ഉണ്ടായതായാണ്. ദൃക്സാക്ഷികൾ പറയുന്നത് വേദിക്കരുകിലാണ് സ്ഫോടനം ഉണ്ടായത് എന്ന് പറയപ്പെടുന്നു.

രാവിലെ ഒമ്പതരയോടെയാണ് സ്ഫോടനം ഉണ്ടായത്.

ഇതോടെ ആളുകൾ ഭയചികതരായി പുറത്തേക്ക് ഓടുകയായിരുന്നു പ്രാർത്ഥന കഴിഞ്ഞ ഉടനെയായിരുന്നു അപകടം കളമശ്ശേരി സാമ്രാ കൺവെൻഷൻ സെന്ററിലാണ് പ്രാർത്ഥനായോഗം നടന്നിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യഹോവ സാക്ഷികളുടെ സമ്മേളനം ഇവിടെ ആരംഭിച്ചത്.

അപകടകാരണം വ്യക്തമല്ല ഫയർഫോഴ്സും പോലീസും , എടിഎസ് അംഗവും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട് . പോലീസ് കൺവെൻഷൻ സെൻറർ സീൽ ചെയ്തിരിക്കുകയാണ്. മാധ്യമപ്രവർത്തകരെ അടക്കം ഉള്ളിലേക്ക് കടത്തിവിടുന്നില്ല. ഇന്ന് സമ്മേളനം അവസാനിക്കുന്ന ദിവസമാണ് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
രക്ഷാപ്രവർത്തനം ഉടനെ തന്നെ നടന്നിരുന്നു.

Share news
error: Content is protected !!
Scroll to Top