വന്ദേഭാരതിന് കല്ലെറിഞ്ഞ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ താനൂരില്‍ അറസ്റ്റില്‍

താനൂര്‍: കഴിഞ്ഞമാസം വന്ദേഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞ രണ്ടു വിദ്യാര്‍ത്ഥികളെ ആര്‍.പി.എഫ് അറസ്റ്റ് ചെയ്തു.

കല്ലേറില്‍ ട്രെയിനിന്റെ ചില്ലുകള്‍ തകര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് റെയില്‍വേ സംരക്ഷണ സേന അന്വേഷണം നടത്തിയതിന്റെ ഭാഗമായാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

രക്ഷിതാക്കളുടെയും അധ്യാപകരുടെയും സാന്നിധ്യത്തില്‍ ചോദ്യം ചെയ്ത കുട്ടികള്‍ കല്ലേറ് നടത്തിയതായി സമ്മതിച്ചിരുന്നു.

ഇവരെ തവനൂരിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നിലും തുടര്‍ന്ന് വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമിലേക്കും മാറ്റി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top