കോഴിക്കോട് എസ് ഐയെ ആക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ എസ് ഐയെയും ഡ്രൈവറെയും ആക്രമിച്ച രണ്ടുപേര്‍ അറസ്റ്റിലായി. കോട്ടപ്പറമ്പ് സ്വദേശി വിപിന്‍ പത്മനാഭന്‍, പുതിയാപ്പ സ്വദേശി ശിഹാബ് എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വാഹനപരിശോധനയ്ക്കിടെ കസബ എസ് ഐ അഭിഷേകിനെയും ഡ്രൈവര്‍ സക്കറിയെയും രണ്ടുപേര്‍ ആക്രിമിച്ചത്. പാളയത്താണ് സംഭവം. സ്ഥലത്തുണ്ടായ നാട്ടുകാരുടെ സാഹയത്തോടെയാണ് പ്രതികളെ കീഴടക്കിയത്.

മദ്യലഹരിയിലാണ് പ്രതികള്‍ അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സ്റ്റേഷനിലെത്തിച്ച ശേഷവും പ്രതികള്‍ പരാക്രമം കാണിച്ചതിനാല്‍ വൈകിയാണ് ഇവരെ വൈദ്യപരിശോധന നടത്തിയത്. പരിക്കേറ്റ എസ്‌ഐയും ഡ്രൈവറും ചികിത്സയിലാണ്.

Share news
error: Content is protected !!
Scroll to Top