താനൂരിൽ ഡീസൽ തലയിലൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ

താനൂർ: ഡീസൽ തലയിലൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ.വേങ്ങരഊരകം സ്വദേശിയായ  സാദിഖ് അലി(26) ,താനൂർ താനാളൂർ  സ്വദേശി   വിപിൻ റാം (30)എന്നിവരെ ഇടുക്കിജില്ലയിലെ തങ്കമണി എന്ന സ്ഥലത്തുള്ള റിസോർട്ടിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം ഡിസംബർ 28 ആം തിയ്യതി താനൂർ മൂച്ചിക്കൽ പാലത്തിനടിയിൽ വെച്ച് മൂന്നാളുകൾ സംഘംചേർന്ന്   നിറമരുതൂർ ആലിൻചുവട് സ്വദേശിയായ മുഹമ്മദ് റാഫിയെ ക്രൂരമായി മർദ്ദിച്ച ശേഷം കാറിൽ കയറ്റികൈവശമുണ്ടായിരുന്ന ഡീസൽ തലയിലൊഴിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളാണ് പിടിയിലായത്.

സംഭവ ശേഷം ഒളിവിലായിരുന്ന പ്രതികളെ താനൂർ ഡിവൈഎസ്പി ബെന്നി,സി വിജയരാജൻ വി   എന്നവരുടെ നിർദ്ദേശ പ്രകാരം താനൂർ സബ് ഇൻസ്പെക്ടർ  ജലീൽ കരുത്തേടത്, സിപിഒ മാരായ ശ്രീജിത്ത്, സുജിത്ത്, ഡ്രൈവർ പ്രശോഭ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top