തിരൂര്‍ :പുറത്തൂര്‍ പടിഞ്ഞാറേക്കരയിലെ പള്ളിയിലെ ഇമാമിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റിലായി.
കൂട്ടായി സ്വദേശികളായ രണ്ടുപേരെ തിരൂര്‍ പോലീസാണ് പിടികൂടിയത്. വാടിക്കല്‍ സ്വദേശികളായ ചക്കപ്പന്റെ പുരയ്ക്കല്‍ മുബാറക് (26), അസനാര് പുരക്കല്‍ ഇസ്മായില്‍ (36)എന്നിവരാണ് പിടിയിലായത് .
കഴിഞ്ഞ ദിവസം രാത്രിയിലാണ് കാട്ടിലെ പള്ളി ബീച്ചില്‍ വച്ച് പ്രതികള്‍ ഇമാമിനെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തലയ്ക്കു പിറകില്‍ ഗുരുതരമായി പരിക്കേറ്റ ഇമാമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവശേഷം ഒളിവിലായിരുന്ന പ്രതികളെ പെരുന്തുരുത്തി തൂക്കുപാലത്തിന് സമീപം വച്ചാണ് പോലീസ് പിടികൂടിയത് .
തിരൂര്‍ ഇന്‍സ്‌പെക്ടര്‍ എം ജെ ജിജോ, എസ് ഐ വി ജിഷില്‍, സീനിയര്‍ സിപിഒ മാരായ അക്ബര്‍ ,അരുണ്‍, വിജീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത് .തിരൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു .




