രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി അമ്മയെയും മകളെയും യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു

ന്യൂമാഹി:വീട്ടില്‍ അതിക്രമിച്ചു കയറി അമ്മയെയും മകളെയും യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് ന്യൂമാഹി ഉസ്സന്‍ മൊട്ട പരിസരത്താണ് സംഭവം നടന്നത് .എംഎന്‍ പുഷ്പരാജന്‍ ഭാര്യ ഇന്ദുലേഖ (46) മകള്‍ പൂജ (19) എന്നിവര്‍ക്കാണ് കുത്തേറ്റത് .

മകളെ കുത്താനുള്ള ശ്രമം തടഞ്ഞപ്പോഴാണ് അമ്മയ്ക്കും കുത്തേറ്റത്. യുവാവ്
മകളുടെ കഴുത്തിന് കുത്താന്‍ ശ്രമിച്ചത് അമ്മ തടയുകയും ഇതോടെ കുത്ത് തോളിന് ഏല്‍ക്കുകയും ആയിരുന്നു

മാഹി പള്ളൂര്‍ പോളിടെക്‌നിക് വിദ്യാര്‍ഥിനിയാണ് പൂജ .സാരമായി പരിക്കേറ്റ അമ്മയെയും മകളെയും തലശ്ശേരി ജനറല്‍ ആശുപത്രിയിലും പിന്നീട് ഇവിടെ നിന്ന്
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്കും മാറ്റി.

അതേസമയം ഇവരെ കുത്തി കടന്നുകളഞ്ഞ മാഹി ചെറുകല്ലായി വിനീഷിനെ (24) കണ്ടെത്താനായി ന്യൂ മാഹി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി ഇരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top