രണ്ടു പേർക്ക് കുറുനരിയുടെ കടിയേറ്റു

അങ്ങാടിപ്പുറം : ചെരക്കാപറമ്പ് ചോലക്കുളത്തിനുസമീപം രണ്ടുപേർക്ക് കുറുനരിയുടെ കടിയേറ്റു. ഫിറോസ് കക്കാട്ടിൽ, അലവി കല്ലായി എന്നിവർക്കാണ് കടിയേറ്റത്. അലവിക്ക് കാലിനും കൈയ്ക്കും കടിയേറ്റു. ഇരുവരും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

ബുധൻ വൈകിട്ട് 6.30നാ യിരുന്നു കുറുനരിയുടെ ആക്രമണം. വഴിപ്പാറ, വലിയവീട്ടിൽ പടി എന്നിവിടങ്ങളിൽ കുറുനരികളുടെയും പന്നികളുടെയും ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്.

രണ്ടുദിവസംമുമ്പ് വലിയ വീട്ടിൽപടിയിൽ കുറുനരിയെ റോഡരികിൽ ചത്തനിലയിൽ കണ്ടിരു ന്നു. മാസങ്ങൾക്കുമുമ്പ് അങ്ങാടിപ്പുറം തിരൂർക്കാട് തൊഴിലുറപ്പ് തൊഴിലാളിയെ കുറുക്കൻ കടിച്ചിരുന്നു. ഇവർ ചികിത്സയ്ക്കിടെ മരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top