ദേശീയപാതയിൽ കൊളപ്പുറത്ത് കെ എസ് ആർ ടി സി ബസും ടോറസും കൂട്ടിയിടിച്ച്  നിരവധി പേർക്ക് പരുക്ക്

തിരൂരങ്ങാടി : ദേശീയപാതയിൽ കൊളപ്പുറത്ത്  കെ എസ് ആർ ടി സി ബസും  ടോറസ് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. ഇന്നലെ രാത്രി 8 – 30 നാണ് അപകടം. കോഴിക്കോട് ഭാഗത്തു നിന്ന് പൊൻകുന്നത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസും കൂര്യാട് ഭാഗത്തു നിന്ന് കുന്നുംപുറം ഭാഗത്തേക്ക് പോകുകയായിരുന്ന  ലോറിയുമാണ് കൂട്ടിയിടിച്ചത് .

ടോറസ് മേൽപാലത്തിൽ നിന്ന് പഴയദേശീയപാതയിലേക്ക് കടന്ന്  കുന്നുംപുറം ഭാഗത്തേക്ക് തിരിയുമ്പോൾ ബസ് ലോറിയിൽ ഇടിക്കുകയായിരുന്നു.

പരുക്ക് പറ്റിയ തൃശൂർ സ്വദശേി പ്രിയമത (18), കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം അബ്രഹാം ദേവസ്യ (80),അത്തിപ്പറ്റ കെ സിദ്ദീഖ്, എലത്തൂർ പുഷ്പ (60), ഇവരുടെ മകൾ ദേവിക (20 ) വയനാട് രവീന്ദ്രൻ (65), ഇവരുടെ ഭാര്യ കുഞ്ഞിമോൾ (62), ഫറോക്ക് കോളേജ് ശാദിയ (39) മക്കളായ നിദാ യാസ്മിൻ (19) , ആമിന സിയ (11),വളാഞ്ചേരി മിനി മോൾ (48) മകൾ നീതു (24 ) വളാഞ്ചേരി സിദ്ദീഖ് (44) J പാല ബിനീഷ് (50), വെന്നിയൂർ മുഹമ്മദ് അശ്റഫ് ( 53) എന്നിവരെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ കൊളപ്പുറത്തു നിന്ന് കുന്നുംപുറം റോഡിലേക്ക് ഉണ്ടാക്കിയ റോഡിൻ്റെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top