മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

വണ്ടൂർ : വിൽപ്പനക്കായി കൈവശംവച്ച 6.25 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. കൂരാട് തെക്കുംപുറം സ്വദേശി അബ്ദുൾ ലത്തീഫി (27)നെയാണ് വണ്ടൂർ പൊലിസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. വണ്ടൂർ ടൗണും പരിസരങ്ങളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന ക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എസ്ഐ ആന്റണി ക്ലീറ്റസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

40 ഗ്രാം എംഡിഎംഎയുമായി പിടിയിലായ അബ്ദുൾ ലത്തീഫ് ജാമ്യത്തിലിറങ്ങി വീണ്ടും മയക്കുമരു നടന്ന് കച്ചവടം നടത്തുകയായിരുന്നു. ഗ്രാമിന് 3500 രൂപ നിരക്കിലാണ് പ്രതി മെത്താംഫിറ്റാമിൻ വിറ്റിരുന്നത്. കാറിൽനിന്ന് പൊലീസ് എംഡിഎംഎ പിടികൂടിയെന്നും കാർ വിട്ടുകിട്ടണമെങ്കിൽ പണം വേണം എന്നു പറഞ്ഞ് കാറുടമയിൽനിന്ന് 22,000 രൂപ തട്ടിയെടുത്ത കേസിൽ അടുത്തിടെയാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.

എസ്ഐ വി കെ പ്രദീപ്, എസ് സിപിഒ സനീഷ് കുമാർ, സ്ക്വാഡ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി നി ബിൻദാസ്, ജിയോ ജേക്കബ്, കെ സജീഷ്, കൃഷ്ണദാസ്, സാബിർ അലി, സി കെ സജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top