ബെംഗളൂരുവിൽ രണ്ട് മലയാളി നഴ്സിങ് വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: രണ്ട് മലയാളി നഴ്സിങ് വിദ്യാർത്ഥികൾ ബെംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു. തിരുവല്ല സ്വദേശി ജസ്റ്റിൻ (20) , റാന്നി സ്വദേശിനി ഷെറിൻ (19) എന്നിവരാണ് മരിച്ചത്. ഇരുവരും ചിക്കബന്നാവര സപ്തഗിരി കോളേജിലെ ബിഎസ്‌സി നഴ്‌സിങ് രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികളായിരുന്നു. വന്ദേ ഭാരത് ട്രെയിനാണ് തട്ടിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രാഥമിക വിവരങ്ങൾ പ്രകാരം ചിക്കബനവാര റെയിൽവേ സ്റ്റേഷന് സമീപം ഇരുവരും പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു. ഉച്ചയ്ക്ക് ഇരുവരും ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ രാമയ്യ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top