HIGHLIGHTS : Two killed in jeep-pickup van collision on MC Road
കോട്ടയത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കോട്ടയം കൊല്ലാട് കുഴക്കീല്‍ ജെയ്മോന്‍ ജെയിംസ് (43), കൊല്ലാട് മംഗളാലയം അര്‍ജുന്‍ (19) എന്നിവരാണ് മരിച്ചത്. പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കോടിമത പാലത്തിന് സമീപത്ത് വെച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനത്തില്‍ ഉള്ളവര്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് പേരെ രക്ഷിക്കാനായില്ല.
കോട്ടയം ഭാഗത്ത് നിന്ന് പിക്കപ്പ് ബൊലോറോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു