റോഡരികില്‍ സുഹൃത്തുമായി സംസാരിച്ചു നില്‍ക്കെ കാറിടിച്ച് യുവാവ് മരിച്ചു

HIGHLIGHTS : A young man died after being hit by a car while talking to a friend on the roadside.

ഊരകം: റോഡരികില്‍ സുഹൃത്തുമായി സംസാരിച്ചു നില്‍ക്കെ കാറിടിച്ച് യുവാവ് മരിച്ചു. കക്കാട് സ്വദേശിയും ഇപ്പോള്‍ കാരാത്തോട് താമസവുമായ എട്ടുവീട്ടില്‍ മുഹമ്മദലി (ചെമ്പയില്‍ കുഞ്ഞിപ്പു) എന്നവരുടെ മകന്‍ മൂസ മുഹമ്മദ് കുട്ടി (കുട്ടിമോന്‍) ( 30) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. വീടിന് മുന്നില്‍ റോഡരികില്‍ സുഹൃത്ത് ഊരകം മേല്‍മുറി സ്വദേശി സനൂപുമായി സംസാരിച്ചു നില്‍ക്കുമ്പോള്‍ വേങ്ങര ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. മൃതദേഹം മലപ്പുറം ഗവണ്‍മെന്റ് ആശുപത്രിയില്‍.

മയ്യിത്ത് നിസ്‌കാരം ഇന്ന് (01-07-2025) ഉച്ചക്ക് 1 മണിക്ക് കാരത്തോട് ജുമാ മസ്ജിദില്‍ വെച്ചും, കബറടക്കം 3മണിക്ക് കക്കാട് ജുമാ മസ്ജിദില്‍ വെച്ചും നടക്കും.മാതാവ്: ബിരിയാമു. സഹോദരങ്ങള്‍:ഷാനവാസ്, ജുവൈരിയ, ജുമൈലത്ത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!