Section

malabari-logo-mobile

മുംബൈയിലെ 20 നില ഫ്ലാറ്റിൽ തീപിടുത്തം; രണ്ട് മരണം; 15 പേർക്ക് പരിക്ക്

HIGHLIGHTS : Two killed, 15 injured in Mumbai fire

മുംബൈ : മുംബൈയിലെ ഫ്ലാറ്റിൽ തീപിടുത്തം. രാവിലെയുണ്ടായ തീപിടുത്തത്തിൽ രണ്ടു പേർ മരിച്ചു. അപകടത്തിൽ പരിക്കേറ്റ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സെൻട്രൽ മുംബൈയിലാണ് സംഭവം. ഗാന്ധി ആശുപത്രിക്ക് എതിർവശമുള്ള കമല ബിൽഡിങ്ങിൽ ആണ് തീപിടുത്തമുണ്ടായത്. 20 നില കെട്ടിടത്തിന്റെ 18 നിലയിലാണ് തീപിടുത്തമുണ്ടായത്.

sameeksha-malabarinews

ഫ്ലാറ്റിൽ കുടുങ്ങിയ എല്ലാവരയും പുറത്തെത്തിച്ചതായി മുംബൈ മേയർ കിഷോരി പെസ്നേക്കർ അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് മേയർ കൂട്ടിച്ചേർത്തു. അഗ്നിശമന സേനാ പ്രവർത്തകർ രക്ഷാദൗത്യം നടത്തുന്നതായി പോലീസ് അറിയിച്ചു. തീപിടുത്തം ലെവൽ 3 ആയിരുന്നെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!