
ആയുർ കൊല്ലം എംസി റോഡിൽ അമിതവേഗത്തിലെത്തിയ സംഘത്തിലൊരാളിന്റെ ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു ബൈക്കിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്ക്. എംസി റോഡിൽ കോഴിക്കോട് ഭാഗത്ത് ഇന്നലെ രാവിലെ ഒമ്പതിന് ആയിരുന്നു അപകടം.
എതിരെ വന്ന ബൈക്ക് ഓടിച്ചിരുന്ന എംബിഎ വിദ്യാർത്ഥി വാളകം ശ്രീനിലയത്തിൽ അശ്വിൻ കൃഷ്ണൻ (24) ന് കാലിന് സാരമായി പരിക്കേറ്റു അപകടംവരുത്തിയ ബൈക്ക് ഓടിച്ചിരുന്ന പത്തനംതിട്ട സ്വദേശി ആരോമൽ (19) നും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്ക് ഓടിക്കുന്നതിനിടെ 19 വയസ്സുകാരൻ സെൽഫി എടുത്തതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം ഭാഗത്ത് നിന്ന് നാല് ബൈക്കുകളിൽ ആയാണ് യുവാക്കളുടെ സംഘം മത്സരയോട്ടം നടത്തിയത്.




