ട്രെയിനില്‍ അബോധാവസ്ഥയിലായ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് താനൂര്‍ ട്രോമോ കെയര്‍ പ്രവര്‍ത്തകര്‍

താനൂര്‍: ട്രെയിന്‍ യാത്രക്കിടെ അബോധാവസ്ഥയിലായ യാത്രക്കാരനെ താനൂര്‍ ഇറക്കി വൈദ്യസഹായം നല്‍കി. വെള്ളിയാഴ്ച വൈകീട്ട മംഗലാപുരം ചെന്നൈ മെയിലിലെ യാത്രക്കാരനെയാണ് ബോഗിയില്‍ അബോധാവസ്ഥയില്‍ കണ്ടത്.

ഇതേ തുടര്‍ന്ന് ട്രെയിനില്‍ നിന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ താനൂര്‍ സ്‌റ്റേഷന്‍മാസ്റ്ററെ വിവരമറിയിക്കുകയായിരുന്നു. സ്‌റ്റേഷന്‍മാസ്റ്റര്‍ താനൂര്‍ സ്‌റ്റേഷന്‍ ട്രോമോകെയറുമായി ബന്ധപ്പെടുകയായിരുന്നു. ട്രെയിന്‍ താനൂരില്‍ എത്തിയപ്പോള്‍ തന്നെ ട്രോമ കെയര്‍ പ്രവര്‍ത്തകരായ പി.കെ അബ്ദുള്ള, അബ്ബാസ്, റസാഖ്, ബാബു, ബനീഷ് എന്നിവരുടെ നേതൃത്വത്തില്‍ യാത്രക്കാരനെ സ്‌റ്റേഷനിലിറക്കുകയും, ആംബുലന്‍സില്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു.

Share news
error: Content is protected !!
Scroll to Top