പട്ടയ വിവാദം പരസ്യ പ്രസ്താവന; ശിവരാമനോട് സിപിഐ വിശദീകരണം തേടും

രവീന്ദ്രൻ പട്ടയം വിവാദത്തിൽ പ്രസ്ഥാവന നടത്തിയ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനോട് സിപിഐ വിശദീകരണം തേടും.  ശിവരാമൻ പാർട്ടിയെയും സർക്കാരിനെയും റവന്യൂ വകുപ്പിനെയും പ്രതിസ്ഥാനത്ത് നിർത്തി പ്രസ്ഥാവന നടത്തിയതിനെ തുടർന്നാണ് പാർട്ടി വിശദീകരണം തേടുന്നത്.

അടുത്ത സംസ്ഥാന നിർവാഹകസമിതി ശിവരാമന് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകും.

വ്യാജ പട്ടയമാണെന്ന് ബോധ്യപ്പെട്ടവ റദ്ദാക്കാമെന്നും പകരം എല്ലാം റദ്ദാക്കി അർഹതയുള്ളവർ വീണ്ടും അപേക്ഷ നൽകണം എന്നത് ശരിയായ തീരുമാനമല്ലെന്നുമായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.

Share news
error: Content is protected !!
Scroll to Top