നിറമരുതൂരില്‍ സ്‌കൂള്‍ പരിസരത്ത് നിന്ന് കഞ്ചാവ് കണ്ടെത്തി: കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എക്‌സൈസ്

തിരൂര്‍; തിരൂര്‍ നിറമരുതൂരില്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമീപത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. സ്‌കൂള്‍ കോമ്പൗണ്ടിന് പുറത്താണ് ഉദ്ദേശം ഒരു മീറ്റര്‍ നീളത്തിലുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്.

തിരൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഒ.സജിത യുടെ നേതൃത്വത്തില്‍ കഞ്ചാവ് ചെടി കണ്ടെത്തി കേസാക്കി. കഞ്ചാവ് ചെടിയെ ആരെങ്കിലും നട്ടുവളര്‍ത്തിയതാണോ എന്ന് അന്വേഷണം നടത്തുമെന്നും എക്‌സൈസ് ഉദ്യോഗ്സ്ഥര്‍ പറഞ്ഞു. ഇന്‍സ്‌പെക്ടറെ കൂടാതെ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.എം.ബാബുരാജ്, ഗണേശന്‍, ബാബു എല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ റിബീഷ്.കെ.വി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സ്മിത.കെ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top